+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

ഗാര്‍ലന്‍റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. പാന്‍ഡമിക്കിന്റെ സാഹചര്യത്തിലും കേരള അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരുന്ന പരിപാടികള്‍ മുടക്കം കൂട
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്
ഗാര്‍ലന്‍റ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. പാന്‍ഡമിക്കിന്റെ സാഹചര്യത്തിലും കേരള അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരുന്ന പരിപാടികള്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വര്‍ഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതെന്നു പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍ പറഞ്ഞു.

കേരള അസോസിയേഷന്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സൂം വഴിയാണ് ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതുഭാഷയിലും ഗാനങ്ങള്‍ പാടുന്നതിനുള്ള അവസരമുണ്ടെന്നു സംഘാടകര്‍ പറഞ്ഞു.

സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൂം മീറ്റിംഗ് ഐഡി 897 6104 4777. പാസ്‌കോഡ് 975091 പരിപാടിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ദീപാ സണ്ണി (ആര്‍ട്‌സ് ഡയറക്ടര്‍) 214 552 1300.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍