സാന്റിയാഗോ : കലിഫോർണിയയിലെ സാൻ ഡിയാഗോ മലയാളീ അസോസിയേഷന്റെ (SDM) 2021-23 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്യാം ശങ്കറും സെക്രട്ടറിയായി ഡോ. സിനു പോളും വൈസ് പ്രസിഡന്റായി വിധു എം. നായരും ട്രഷററായി ഡോ. മനീഷ് കെ.എമ്മും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഭരണനിർവഹണ സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച, ഏപ്രിൽ 10ന് കാലത്തു ഒരുമണി മുതൽ ഓണ്‍ലൈൻ ആയി തുടങ്ങിയ പോളിംഗ് രാത്രി എട്ടിനാണ് അവസാനിച്ചത്. രണ്ടു ഘട്ടങ്ങളിയായി നടന്ന തെരഞ്ഞെടുപ്പിൽ എണ്‍പതുശതമാനത്തിലധികം പേർ പങ്കെടുത്തു. ഓണ്‍ലൈൻ ആയതുകൊണ്ടുതന്നെ രാത്രി എട്ടരയോടെ പുതിയ ഭാരവാഹികളെ ഇലക്ഷൻ കമ്മിഷണർ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കോവിഡ് മഹാമാരിക്കിടയിലും സജീവമായ സംഘടന സാന്റിയാഗോയിലെ മലയാളി സമൂഹത്തിനിടയിൽ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
പുതിയ ഭാരവാഹിളായി ശ്യാം ശങ്കർ (കൊട്ടാരക്കര) - പ്രസിഡന്റ്, വിധു എം നായർ (മല്ലപ്പള്ളി) - വൈസ് പ്രസിഡന്റ്, സിനു പോൾ (കോതമംഗലം) - സെക്രട്ടറി, ഉൃ. മനീഷ് കെ എം (പുതുപ്പള്ളി) - ട്രഷറർ
ബോർഡ് ഓഫ് ഡയറക്ടർസ്: ആശ മാരാർ (തൃശൂർ), ദീപു തോമസ് (അടൂർ), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).
റിപ്പോർട്ട്: സാന്റി പ്രസാദ്