കുവൈറ്റ് സിറ്റി: ഇന്ത്യയിലെ വിളവെടുപ്പ് ഉത്സവങ്ങൾ ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി. വിഷു മഹാരാഷ്ട്രയിലെ ഗുധി പഡ്വ, കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഉഗാധി, തമിഴ്നാട്ടിലെ പുത്തനാട്, പഞ്ചാബിലെ ബൈശാഖി എന്നീ ആഘോഷങ്ങളുടെ ഭാഗമായാണ് എംബസിയിൽ പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ സമൂഹത്തിന് സ്ഥാനപതി സിബി ജോർജ് ആശംസകൾ അറിയിച്ചു. ഇന്ത്യയുടെ സന്പന്നമായ വൈവിധ്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുവൈറ്റിലെ രാജ്യാന്തര ശാസ്ത്ര ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തിൽ വിജയിച്ചവരെ സ്ഥാനപതി അനുമോദിച്ചു. ചടങ്ങിൽ നടത്തിയ ക്വസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ