കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ ഹുമൂദ് അൽ സബക്കെതിരായ കുറ്റവിചാരണ പ്രമേയം കുവൈറ്റ് പാർലമെന്റ് മാറ്റിവച്ചു. ഇത് സംബന്ധമായി ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 34 അംഗങ്ങൾ പ്രമേയം മാറ്റിവയ്ക്കുന്നതിനെ അനുകൂലിച്ചും 14 പേർ എതിർത്തൂം വോട്ട് ചെയ്തു.
പതിനൊന്ന് എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കോവിഡ് പാശ്ചാത്തലത്തിൽ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ആരോഗ്യമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയം മാറ്റിവയ്ക്കണമെന്ന് മന്ത്രിമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാർലമെന്റ് അംഗങ്ങളായ ഡോ. അഹമ്മദ് ആൽ അസാമിയും സഉൗദ് ബു സലൈബുമാണ് സാന്പത്തിക വിഷയങ്ങൾ ഉന്നയിച്ച് മാർച്ച് 30 ന് ആരോഗ്യ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ് സമർപ്പിച്ചത്. സർക്കാർ സ്വീകരിച്ച നിരവധി നടപടികൾക്കെതിരെ ശക്തമായ രീതിയിലാണ് പ്രതിപക്ഷം എംപിമാർ പ്രതിഷേധം തീർക്കുന്നത് . സർക്കാരും പാർലമെൻറുമായുള്ള പൊരുത്തക്കേടിനെ തുടർന്ന് കുവൈറ്റ് മന്ത്രിസഭ നേരത്തെ രാജിവച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ