ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപകദിനാഘോഷം ഏപ്രിൽ 14ന് ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ചു. യുട്യൂബിലൂടെ അരങ്ങേറിയ ചടങ്ങിൽ മുഖ്യാതിഥിയായി മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് പങ്കെടുത്തു.
ഡൽഹിയിലുള്ള മലയാളി സംഘടനകളെയെല്ലാം ഡിഎംഎയുടെ നേതൃത്വത്തിൽ ഒരു കുടക്കീഴിൽ അണിനിരത്തി മലയാളികളുടെ ഐക്യം മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണമെന്ന് ജോമി തോമസ് അഭിപ്രായപ്പെട്ടു. സംഘടനകളെല്ലാം ഒരേ സ്വരത്തിലും ഒരുമിച്ചു നിർത്തിയും കേന്ദ്ര-ഡൽഹി സർക്കാരുകളിൽ നിന്നും അതുപോലെ കേരളാ സർക്കാരിൽ നിന്നും ലഭ്യമാകേണ്ട പ്രവാസികളുടെ ഉന്നമനത്തിനായുള്ള ആനുകൂല്യങ്ങളും മറ്റും നേടിയെടുക്കുന്നതിന് ഇത് വളരെ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ഡിഎംഎ ദിനം കണ്‍വീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെ വി, വൈസ് പ്രസിഡന്റ് കെ ജി രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറാറും ത്രൈമാസിക കമ്മിറ്റി കണ്‍വീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മുഖ്യാഥിതി ജോമി തോമസിനെ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഫലകം നൽകി ആദരിച്ചു. തുടർന്ന് ഡിഎംഎ ത്രൈമാസിക രണ്ടാം ലക്കത്തിന്റെ വിതരണോദ്ഘാടനം ജോമി തോമസ് നിർവഹിച്ചു.
ത്രൈമാസിക കമ്മിറ്റി അംഗങ്ങളായ എ മുരളീധരൻ, രവീന്ദ്രൻ പിരിയാട്ട്, ഡി ജയകുമാർ, സുജാ രാജേന്ദ്രൻ, സഹായ ഹസ്തം കണ്‍വീനറും നിർവാഹക സമിതി അംഗവുമായ എൻ സി ഷാജി, നിർവാഹക സമിതി അംഗങ്ങളായ കലേഷ് ബാബു, എസ് അജികുമാർ, ബിജു ജോസഫ്, പ്രദീപ് ദാമോദരൻ, ഡിഎംഎ ദിനാഘോഷ കമ്മിറ്റി അംഗങ്ങളായ ജെസി ബേബി, അംബികാ സുകുമാരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടി യു-ട്യൂബ് ലിങ്കിൽ https://youtu.be/mJ0fPptgMgo ലഭ്യമാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി