കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശിയായ മലയാളി നഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു . കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടിൽ ആൽവിൻ കെ ആൻറ്റോ (32) ആണ് നിര്യാതനായത്. കഴിഞ്ഞ വർഷം കോവിഡ് മുക്തനായ ഇദ്ദേഹം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അൽ റാസി ആശുപത്രിയിലായിരുന്നു ജോലി. ഭാര്യ: രമ്യ കുവൈറ്റിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. മകൻ: ആർവിൻ.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ