ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപക ദിനം ഏപ്രിൽ 14 ബുധനാഴ്ച വൈകുന്നേരം 6 മുതൽ യു ട്യൂബിൽ വീക്ഷിക്കാവുന്നതാണ്. ഡൽഹി മലയാളി അസോസിയേഷൻ എല്ലാ വർഷവും ഏപ്രിൽ 14 ഡിഎംഎ ദിനമായി 2008 മുതൽ ആഘോഷിച്ചുവരികയാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആളുകൾ ഒത്തു കൂടുന്നത് അനുവദനീയവുമല്ല സുരക്ഷിതവുമല്ല. അതിനാലാണ് ഓണ്‍ലൈനിലൂടെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡിഎംഎ ദിനം കണ്‍വീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെ.വി. പറഞ്ഞു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ സ്വാഗതം ആശംസിക്കും. ചടങ്ങിൽ ഡിഎംഎ ത്രൈമാസികയുടെ രണ്ടാം ലക്കം വിതരണോദ്ഘാടനം മുഖ്യാതിഥിയായി പങ്കെടുക്കുന്ന മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് നിർവഹിക്കും.
സ്വയം സുരക്ഷിതരായി വീടുകളിൽ ഇരുന്നുകൊണ്ട് പരിപാടിയുടെ യു-ട്യൂബ് ലിങ്കിൽ https://youtu.be/mJ0fPptgMgo ക്ലിക്ക് ചെയ്ത് ഡിഎംഎ ദിനത്തിൽ പങ്കെടുക്കുവാനുള്ള സൗകര്യമാണ് എല്ലാ മലയാളികൾക്കുമായി ഡിഎംഎ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9312217598, 9810388593 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി