കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട തുന്പമണ്‍ താഴം, നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53) ആണ് നിര്യാതനായത്. അൽ ഷായ കന്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ 23 വർഷമായി കുവൈറ്റിലുണ്ട്. കുടുംബം നാട്ടിലാണ്. ഭാര്യ: ജെസി. മക്കൾ: ജൈനി, ജോഹൻ. കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹായിടവക അംഗവും ഇടവയുടെ മുൻ സെക്രട്ടറി ജോണ്‍ ജോർജിന്റെ സഹോദരനുമാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ