കുവൈറ്റ് സിറ്റി : തൃക്കരിപ്പൂർ തങ്കയം സ്വദേശിനി സുമയ്യ (47) കുവൈറ്റിൽ നിര്യാതയായി. പരേത അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി സബാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗത്തിന് അൽപം ശമനം കാണിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച നാട്ടിൽ പോകാനായി ടിക്കറ്റും എടുത്തിരിക്കെയാണ് മരണം.
കഴിഞ്ഞ 20 വർഷമായി കുവൈറ്റിയിലായിരുന്നു താമസം. ഭർത്താവ് സിദ്ദീഖ് ഒട്ടോവണ് കന്പിനിയിലെ ജീവനക്കാരനാണ്. കോട്ടപ്പുറം സ്വദേശിനി പഴയ പാട്ടില്ലത്ത് പരേതനായ ഉഗ്രാണി അബൂബക്കർ ഹാജിയുടെയും ഖദീജയുടെ മകളാണ്. സഹോദരങ്ങൾ: ഷാഫി, മുഹമ്മദ് കുഞ്ഞി, റസാഖ്, അഷ്റഫ്, സുബൈർ. സഹോദരിമാർ: നഫീസ, ഹഫ്സത്ത്.
റിപ്പോർട്ട്: സലിം കോട്ടയിൽ