+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് സി​ജി​ഐ ജി​ദ്ദ ആ​പ്പ്’ പു​റ​ത്തി​റ​ക്കി

ജി​ദ്ദ: ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ പേ​രി​ലു​ള്ള സ​മ​ഗ്ര​വും സ്വ​ന്ത​വു​മാ​യ ആ​പ്പ് 2021 കോ​ണ്‍​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ശാ​ഹി​ദ് ആ​ലം തി​ങ്ക​ളാ​ഴ്ച ഒൗ​ദ്യോ​ഗി​ക​മാ​യി പ
ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് സി​ജി​ഐ ജി​ദ്ദ ആ​പ്പ്’ പു​റ​ത്തി​റ​ക്കി
ജി​ദ്ദ: ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ പേ​രി​ലു​ള്ള സ​മ​ഗ്ര​വും സ്വ​ന്ത​വു​മാ​യ ആ​പ്പ് 2021 കോ​ണ്‍​സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ശാ​ഹി​ദ് ആ​ലം തി​ങ്ക​ളാ​ഴ്ച ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി. പാ​സ്പോ​ർ​ട്ട്, വി​സ, ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​പാ​ടു വി​വ​ര​ങ്ങ​ളും ലി​ങ്കു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യൂ​ട്ടി​ലി​റ്റി സ​വി​ശേ​ഷ​ത​ക​ൾ അ​ട​ങ്ങി​യ​താ​ണ് ഈ ​അ​പ്ലി​ക്കേ​ഷ​ൻ.

സൗ​ദി അ​റേ​ബ്യ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള വി​ശാ​ല​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു കോ​ണ്‍​സു​ലേ​റ്റി​ന്‍റെ സേ​വ​നം പ്രാ​പ്ത​മാ​ക്കു​ന്ന​തി​ൽ ഈ ​ആ​പ്പ് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് കോ​ണ്‍​സു​ലേ​റ്റ് അ​ധി​കൃ​ത​ർ പ്ര​ത്യാ​ശി​ച്ചു. സി​ജി​ഐ ജി​ദ്ദ (CGI Jeddah)എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കോ​ണ്‍​സു​ലേ​റ്റ് ആ​പ്പ്www.cgijeddah.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും http://cgijeddah.com/cgijeddah.apk എ​ന്ന ലി​ങ്കി​ൽ നി​ന്നും ഈ ​അ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡും ഇ​ൻ​സ്റ്റാ​ളും ചെ​യ്യാ​വു​ന്ന​താ​ണ്.

ഗൂ​ഗി​ൾ മാ​പ്പു​മാ​യി ലി​ങ്കു​ചെ​യ്തി​രി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക നാ​വി​ഗേ​ഷ​ൻ സ​വി​ശേ​ഷ​ത​യും ജി​ദ്ദാ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തു​പ​യോ​ഗി​ച്ചു ജി​ദ്ദ​യി​ലെ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കോ ത​ബൂ​ക്ക്, മ​ക്ക, അ​ബ​ഹ തു​ട​ങ്ങി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഉ​പ​യോ​ക്താ​വി​ന് നി​ഷ്പ്ര​യാ​സം എ​ത്തി​ച്ചേ​രാ​നാ​വു​ന്ന​താ​ണ്. കൂ​ടാ​തെ, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര സേ​വ​നം ന​ൽ​കു​ന്ന​തി​ന് ഇ​രു​പ​ത്തി നാ​ലു മ​ണി​ക്കൂ​റും ഉ​പ​യോ​ക്താ​വി​നെ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന എ​മ​ർ​ജ​ൻ​സി ഡ​യ​ൽ എ​ന്ന ഓ​പ്ഷ​നും ഈ ​ആ​പ്പി​ലു​ണ്ട്.

പാ​സ്പോ​ർ​ട്ട്, വി​സ, ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ധാ​ന വി​വ​ര​ങ്ങ​ളും, തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ, തൊ​ഴി​ൽ പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, രാ​ജ്യ​ത്തി​ന്‍റെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, ഇ​ന്ത്യ​ൻ പൗ​രന്മാരു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഈ ​അ​പ്ലി​ക്കേ​ഷ​നി​ൽ ന​ൽ​കി​യി​രി​ക്കു​ന്നു. ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ടു വീ​ഡി​യോ സ​ന്ദേ​ശം പ​ങ്കു​വെ​ച്ച വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ, കോ​വി​ഡ് -19 മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ആ​പ്പ് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്ന് പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​കൊ​ണ്ടു​കൊ​ണ്ടാ​ണ് കോ​ണ്‍​സു​ലേ​റ്റ് ആ​പ്പ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​തും വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തും ആ​പ്പ് പ്ര​കാ​ശ​നം ചെ​യ്യു​ന്ന വേ​ള​യി​ൽ കോ​ണ്‍​സു​ലേ​റ്റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വി​വ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ