ജിദ്ദ: യുടിഎസ്സി, ഗാർഡൻ ലൈറ്റ്സ്, മൈ ഓണിന്റെ ആഭിമുഖ്യത്തിൽ തലശേരി മാഹി വെൽഫെയർ അസോസിയേഷൻ ജിദ്ദാ (ടിഎംഡബ്ല്യൂഎ) അംഗങ്ങൾക്കായി നടത്തിയ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ മക്ബൂൽ നയിച്ച പള്ളൂർ നൈറ്റ് റൈഡേഴ്സ് ചാന്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ അജ്മൽ നയിച്ച മാഹി സ്ട്രൈക്കേഴ്സിനെയാണ് പള്ളൂർ നൈറ്റ് റൈഡേഴ്സ് തോൽപിച്ചത്. ഫൈനലിൽ മികച്ച ആൾറൗണ്ട് പ്രകടനം കാഴ്ചവച്ച അസ്ലം മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനായി. ടൂർണമെന്റിലൂടനീളം മിന്നും പ്രകടനം കാഴ്ചവച്ച പള്ളൂർ നൈറ്റ് റൈഡേഴ്സിന്റെ അനസ് അസീസിയയെ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച ബൗളറായി തംസീരിനെ തെരഞ്ഞെടുത്തു.
ടൂർണമെന്റിൽ ആറു ടീമുകൾ പങ്കെടുത്തു. മൂന്ന് ടീമുകളുള്ള രണ്ടു പൂളുകളിയായി അഞ്ചു ഓവർ വീതമുള്ള രീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. റിയാസ് ടിവിക്യാപ്റ്റനായ ധർമടം സൂപ്പർ കിംഗ്സ്, ഖാലിക്കിന്റെ നേതൃത്വത്തിലിറങ്ങിയ പള്ളിത്താഴെ ടാസ്കേഴ്സ്, അനസ് കൊച്ചുപള്ളി നായകനായ ചിറക്കര ഡയർ ഡെവിൾസ്, ഫിറോസ് നയിച്ച സൈദാർപള്ളി കിംഗ്സ് എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ഗാർഡൻ ലൈറ്റ്സ് പ്രതിനിധി റഫ്ഷാദ് സമ്മാനിച്ചു. വിജയികൾക്കുള്ള ട്രോഫി പള്ളൂർ ക്യാപ്റ്റൻ മക്ബൂൽ, യുടിഎസ്ടി പ്രതിനിധി അസ്ഫാകിൽ നിന്ന് സ്വീകരിച്ചു.
വ്യക്തിഗത ട്രോഫികളും മെഡലുകളും അബ്ദുൽകരീം, അൻവർ എംപി, അനീസ് എ കെ, അർഷാദ് അച്ചാർത്ത്, നഷ്രിഫ്, അബൂബക്കർ, അബ്ദുൽ റാസിക്, സിയാദ് കിരാടാൻ, കബീർ, നൗഷാദ് നൗബോയ്, ഫാസിൽ, ആഷിർ, മെഹഫുസ് എന്നിവർ വിതരണം ചെയ്തു. സ്പോർട്സ് കണ്വീനർ മനാഫ് ജികെ നിർഷാദ്, നഷ്രിഫ്, സൂമറാദ്, റിജാസ്, എന്നിവർ സമ്മാനദാന ചടങ്ങുകൾ നിയന്ത്രിച്ചു.
റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവള്ളൂർ