ഒട്ടാവ: കാനഡയിലെ പത്രപ്രവർത്തകരെ ഒന്നിപ്പിച്ചു ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് പ്രസിഡന്റ് സേതു വിദ്യാസാഗറിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ (ഐപിസിഎൻഎ) കാനഡയുടെ 2021 വർഷത്തിലെ പ്രഥമയോഗം മാർച്ച് 28 ഞായറാഴ്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ഐപിസിഎൻഎ കാനഡയുടെ രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഐപിസിഎൻഎ കാനഡ-ബിപിഎസ്എസ് ഭാരവാഹികളായി സേതു വിദ്യാസാഗർ(പ്രസിഡന്റ്), ഷിബു കിഴക്കേകുറ്റ് (വൈസ് പ്രസിഡന്റ്), കവിത കെ. മേനോൻ(സെക്രട്ടറി), ഉണ്ണി കൈനില(ട്രഷറർ), കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി: ബിജു കാട്ടാത്തറ, ഷിബു കിഴക്കേകുറ്റ്, എസ്.എൽ. ആനന്ദ്. ബിജു കാട്ടാത്തറ, ഷിബു കിഴക്കേകുറ്റ്, എസ്.എൽ. ആനന്ദ്, നിർമ്മല തോമസ്് എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ഈ മേഖലയിൽ കഴിവും പരിചയ സന്പത്തും നിറഞ്ഞ ഒട്ടനവധി വ്യക്തികൾ പങ്കാളികളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ (ഐപിസിഎൻഎസി) കർമ്മ നിരതമായ വരും വർഷങ്ങളിൽ ഒരു പാട് മുന്നോട്ടു പോകാനാകട്ടെ എന്ന് ഷിബു കിഴക്കേകുറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ബിജു നന്ദി അറിയിച്ചു.