കുവൈറ്റ് സിറ്റി : മൂന്ന് ഘട്ടങ്ങളായി നഴ്സറികൾക്ക് കുട്ടികളെ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായും കൊറോണ എമർജൻസി കമ്മിറ്റിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ സമർപ്പിച്ചതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കുട്ടികളെ പ്രവേശിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യഘട്ടം ഏപ്രിൽ 15 മുതൽ മെയ് 30 വരെയും രണ്ടാം ഘട്ടം ജൂണ്‍ 1 മുതൽ ഓഗസ്റ്റ് 30 വരെയും മൂന്നാംഘട്ടം സെപ്റ്റംബർ ഒന്നിനും ആരംഭിക്കും. പാലിക്കേണ്ട കോവിഡ് സുരക്ഷാ മുന്നറിയിപ്പുകളെക്കുറിച്ച് വിശദമായ ഗൈഡ് ലൈനുകൾ നഴ്സറികൾക്കായി വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി നഴ്സറികകളും കിന്റർഗാർട്ടനുകളും അടഞ്ഞു കിടക്കുകയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ