കുവൈറ്റ് സിറ്റി : ഐസിസിആറിന്റെ ഫൗണ്ടേഷൻ ദിനാഘോഷം ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. സമൃദ്ധവും വൈവിദ്ധ്യമേറിയതുമായ നമ്മുടെ ചരിത്രം ഏതൊരു ഇന്ത്യക്കാരന് അഭിമാനമാണെന്നും തലമുറകളായി കൈമാറിവന്ന സാംസ്കാരിക പൈതൃകം മറക്കാനാകാത്തതാണെന്നും സിബി ജോർജ് പറഞ്ഞു.
ഇന്ത്യൻ കൗണ്‍സിൽ സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഐസിസിആർ പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ, ഐസിസിആർ ഡയറക്ടർ ജനറൽ ദിനേശ് പട്നായിക് എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.
ലോകമെന്പാടുമുള്ള വിദ്യാർഥികൾക്കും ഇൻഡോളജിസ്റ്റുകൾക്കും ചരിത്രകാര·ാർക്കിടയിൽ സംസ്കൃത ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് ഐസിസിആർ രൂപകൽപന ചെയ്ത ഓണ്‍ലൈൻ ആപ്ലിക്കേഷൻ ന്ധലിറ്റിൽ ഗുരു’ ചടങ്ങിൽ പബ്ലിഷ് ചെയ്തു. .അംബാസഡർ സിബി ജോർജ്, പിജിഎസ് അവാർഡ് ജേതാവ് രാജ്പാൽ ത്യാഗി, അലാർഫാസ് ഹോൾഡിംഗ് ഗ്രൂപ്പ് വൈസ് ചെയർമാൻ മുന അൽ ഫറാസ്, സംസ്കൃതഭാരതി കുവൈത്തിന്റെ കോർഡിനേറ്റർ സുധീർ കെ പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . ഐസിസിആർ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷൻ സംസ്കൃത ഭാഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്നും ഇന്ത്യയുടെ സന്പന്നമായ സാംസ്കാരിക പൈതൃകം കവാടമാവുകയും ചെയ്യുമെന്ന് ഐസിസിആർ അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ