കുവൈറ്റ് സിറ്റി: ’റമദാൻ ആത്മവിചാരത്തിന്റെ കാലം’ എന്ന പ്രമേയവുമായി ഗൾഫിലുടനീളം ഐസി എഫ് നടത്തുന്ന റംസാൻ കാന്പയിന്റെ ഭാഗമായി സിറ്റി സെൻട്രൽ കമ്മറ്റി ’സ്പാർക്’ എന്ന പേരിൽ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ശക്കീർ ബുഖാരി വയനാട് ക്ലാസെടുത്തു. മുഹമ്മദലി സഖാഫി പട്ടാന്പി അധ്യക്ഷം വഹിച്ചു. ശമീർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റാഷിദ് ചെറുശോല സ്വാഗതവും ശംനാദ് കമാൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ