ഹൂസ്റ്റണ്‍: അമേരിക്കൻ മലയാളി സമൂഹത്തിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) ഏപ്രിൽ 8, 10, 11 തീയതികളിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ വിജയകരമായി സമാപിച്ചു. സ്റ്റാഫ്ഫോർഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ ’കേരള ഹൗസ്’ വ്യത്യസ്ഥവും വേറിട്ടതുമായ പരിപാടികൾ കൊണ്ട് സജീവമായി.
മാഗിന്റെ ന്ധസീനിയർ ഫോറം മീറ്റ്ന്ധ ഏപ്രിൽ 8 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 7 വരെ കേരളാ ഹൗസിൽ വച്ച് നടത്തപ്പെട്ടു. മലയാളി കമ്യൂണിറ്റിയിലെ മുതിർന്ന പൗര·ാർ (60 വയസിന് മുകളിലുള്ളവർ) ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളാ ഹൗസിൽവച്ച് സംഘടിപ്പിച്ച സീനിയർ ഫോറം മീറ്റിംഗിന് മുന്‍പായി നടന്ന തയ്യൽ ക്ലാസിൽ ക്ലാരമ്മ മാത്യൂസ് ക്ലാസെടുത്തു. ഓരോ ആഴ്ചയിലും മുതിർന്നവർക്കായി വ്യത്യസ്ത പരിപാടികൾ ആവിഷ്കരിച്ചു കൊണ്ട് സീനിയർ ഫോറത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുക്കയാണ് ലക്ഷ്യമെന്ന് കണ്‍വീനർ റോയ് മാത്യു പറഞ്ഞു.
മാഗ് വുമണ്‍സ് ഫോറവും ഫോമ സതേണ്‍ റീജണ്‍ വുമണ്‍സ് ഫോറവും സംയുക്തമായി ഏപ്രിൽ 10 ശനിയാഴ്ച നടത്തിയ ന്ധആർട്സ് &ക്രാഫ്റ്റ് ഷോ ആന്റ് സെയിൽന്ധ വൻ ജനശ്രദ്ധ പിടിച്ചുപറ്റി. ഈയിടെ നവീകരിച്ച മാഗിന്റെ റിക്രിയേഷൻ സെന്ററിൽ (1415, പാക്കർ ലൈൻ, സ്റ്റാഫോഡ് ടെക്സസ്) നടന്ന ഈ പ്രോഗ്രാമിന് നിരവധി ആളുകൾ ഗ്രെയ്റ്റർ ഹൂസ്റ്റണ്‍ നിന്നും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും വരച്ച നിരവധി ചിത്രങ്ങൾ, ക്രാഫ്റ്റ് ഇനങ്ങൾ, ജൂവലറി ഇനങ്ങൾ തുടങ്ങി റിക്രിയേഷൻ സെന്റർ നിറഞ്ഞു നിന്ന ഷോ വേറിട്ടതായി മാറി. കറി വേപ്പില ചെടികൾ, വിവിധ ഇന ങ്ങിലുള്ള പച്ചക്കറി വിത്തുകളും തൈകളും ഉൾപെടുത്തിയ പ്ലാന്റ് സ്റ്റാളിൽ നല്ല തിരക്കായിരുന്നു. മാഗ് ബോർഡ് വുമണ്‍ ഫോറം കോർഡിനേറ്റർസായ ക്ലാരമ്മ മാത്യൂസ്, ഷിബി റോയ് എന്നിവരാണ് ആർട്സ് & ക്രാഫ്റ്റ് ഷോ ക്കു ചുക്കാൻ പിടിച്ചത്. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന വിവിധ പരിപാടികൾ തുടർന്നും നടത്തുവാൻ പദ്ധതികളുണ്ടെന്ന് ക്ലാരമ്മ മാത്യൂസും ഷിബിയും പറഞ്ഞു.
ന്ധഎസ്റ്റേറ്റ് പ്ലാനിംഗ് ആന്റ് പ്രൊബേറ്റ്ന്ധ എന്ന വിഷയത്തെക്കുറിച്ച് മാഗ് സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 10.30 നടന്ന വിഞ്ജാന പ്രദമായ സെമിനാറിൽ വിഷയം അവതരിപ്പിച്ചത്. നിഷ മാത്യൂസ് (അറ്റോണി അറ്റ് ലോ) ആണ്. വിനോദ് വാസുദേവൻ (മാഗ് പ്രസിഡന്റ്),റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ), റജി കോട്ടയം (സ്പോർട്സ് കോഓർഡിനേറ്റർ) എന്നിവർ സെമിനാറിന് മുൻപായി സംസാരിച്ചു. എന്താണ് വിൽ പത്രം, വിൽ പത്രം ആരാണ് എഴുതേണ്ടത്, എന്താണ് പ്രോബേറ്റ്, പവർ ഓഫ് അറ്റോർണി, മെഡിക്കൽ പവർ ഓഫ് അറ്റോർണി തുടങ്ങി സെമിനാറിൽ പങ്കെടുത്തവർ ചോദിച്ച കാലിക പ്രസക്തമായ ചോദ്യങ്ങൾക്കും സംശയങ്ങലക്കും അനുഭവ പ്രവർത്തന പരിചയതിന്റെ മികവിൽ നിഷ ഉത്തരം നൽകുകകയും ചെയ്തത് ശ്രദ്ധേയമായി. സൈമണ്‍ വളച്ചേരിൽ (മാഗ് വൈസ് പ്രസിഡന്റ് ) നന്ദി അറിയിച്ചു.
ഏപ്രിൽ 11 ഞായറാഴ്ച രാവിലെ 9.30 മുതൽ 2.30 വരെ കേരളാ ഹൗസിൽ വച്ച് ബ്ലെഡ് ഡൊണേഷൻ ഡ്രൈവ് നടത്തി. രക്തദാനം ചെയ്യാൻ കേരള ഹൗസിൽ ധാരാളം പേർ എത്തിച്ചേർന്നതായി മാഗ് ഭാരവാഹികൾ അറിയിച്ചു. മാഗിനോടൊപ്പം ഫൊക്കാന ടെക്സസ് റീജണ്‍, ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി, ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ്‍ എനീ സംഘടനകളുടെ സഹകരണത്തോടെയാണ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്.ഏ ബ്രഹാം ഈപ്പൻ, രഞ്ജിത് പിള്ള , ജോമോൻ ഇടയാടിൽ, വിനോദ് വാസുദേവൻ , ജോജി ജോസഫ് , മാത്യു കൂട്ടാലിൽ, ഏബ്രഹാം തോമസ്, ലിഡാ തോമസ് , സൂര്യജിത്ത്, റോഷിനി , റെജി കുര്യൻ എന്നിവർ നേതൃത്വം നൽകി.
2021 ൽ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റിക്കു ഉപകാരപ്രദമായ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും, സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി മാഗ് ഭാരവാഹികളായ വിനോദ് വാസുദേവൻ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലിൽ (വാവച്ചൻ - ട്രഷറർ), ഡോ.ബിജു പിള്ള (പിആർഓ), എന്നിവർ അറിയിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി