+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎച്ച് എന്‍എ കവിത കച്ചേരി ഏപ്രിൽ ഒന്പതിന്

ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മലയാള കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള കവിത കച്ചേരി സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്പതിന് (വെള്ളി) രാത്രി 7.30 ന് ( ഇന്ത്യന്‍ സമയം ശനി
കെഎച്ച് എന്‍എ കവിത കച്ചേരി ഏപ്രിൽ ഒന്പതിന്
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മലയാള കവിതകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള കവിത കച്ചേരി സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്പതിന് (വെള്ളി) രാത്രി 7.30 ന് ( ഇന്ത്യന്‍ സമയം ശനി രാവിലെ 5.30) ഓണ്‍ലൈനായി നടക്കുന്ന കച്ചേരിയില്‍ കെ എച്ച് എന്‍ എ പ്രസിഡന്‍റ് ഡോ. സതീഷ് അമ്പാടി മുഖ്യാതിഥി ആകും.

ഭക്തകവി പൂന്താനം മുതല്‍ ചീഫ് സെക്രട്ടറി വി.പി. ജോയി വരെയുള്ള വരുടെ കവിതകളാണ് രാഗതാള ലയത്തോടെ അവതരിപ്പിക്കുക. ഒരു മണിക്കൂര്‍ നീളുന്ന കച്ചേരിയില്‍ കവിത്രിയങ്ങളായ കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടേയും ജി ശങ്കരപ്പിള്ള, സുഗതകുമാരി എന്നിവരുടേയും കവിതകള്‍ ഉണ്ടാകും.

ഡോ. മണക്കാല ഗോപാലകൃഷ്ണനാണ് കച്ചേരി നടത്തുന്നത്. ഉള്ളൂരിന്‍റെ പ്രമസംഗീതം കവിത കച്ചേരി രൂപത്തില്‍ അവതരിപ്പിച്ച ശ്രദ്ധേയനായ ഗോപാലകൃഷ്ണന്‍ രാമായണം കവിതകളും ഗാന്ധികവിതകളും കച്ചേരിയാക്കിയിട്ടുണ്ട്. കേരള നിയമസഭ ഉള്‍പ്പെടെ 50 ലധികം വേദികളില്‍ കവിത കച്ചേരി നടത്തിയിട്ടുണ്ട്.

മാവേലിക്കര വിജയകൃഷ്ണന്‍ ( വയലിന്‍) തിരുവണ്ടൂര്‍ ശ്രീരാഗ്( ഫ്ലൂട്ട്), ശ്രീരംഗം കൃഷ്ണകുമാര്‍( മൃദഗം), പള്ളിക്കള്‍ സുരേഷ് (ഗഞ്ചിറ) എന്നിവരാണ് കച്ചേരിയിലെ മേളക്കാര്‍. ആര്‍ പ്രസന്നകുമാറാണ് ആശയാവിഷ്‌ക്കാരം.

റിപ്പോർട്ട്: പി. ശ്രീകുമാർ