+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോക്കിയോ ഒളിംപിക്സിലേക്ക് രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജർ അർഹത നേടി

വാഷിംഗ്ടൺ ഡിസി: ജൂലൈയിൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സ് സമ്മർ ഗെയിംസിൽ യുഎസിനെ പ്രതിനിധികരിച്ചു രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജർ സ്ഥാനം പിടിച്ചു. ടേബിൾ ടെന്നിസ് താരങ്ങളായ കനക് ജാ, നിഖിൽ കുമാർ എന്നിവരാണ
ടോക്കിയോ ഒളിംപിക്സിലേക്ക്  രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജർ അർഹത നേടി
വാഷിംഗ്ടൺ ഡിസി: ജൂലൈയിൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സ് സമ്മർ ഗെയിംസിൽ യുഎസിനെ പ്രതിനിധികരിച്ചു രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജർ സ്ഥാനം പിടിച്ചു. ടേബിൾ ടെന്നിസ് താരങ്ങളായ കനക് ജാ, നിഖിൽ കുമാർ എന്നിവരാണ് അമേരിക്കൻ പതാകയേന്തുക.

പുരുഷ വിഭാഗത്തിൽ യോഗ്യതാ മത്സരത്തിലാണ് നിഖിൽ കുമാർ യുഎസ് ടെന്നിസ് ടീമിൽ സ്ഥാനം പിടിച്ചത്. രണ്ടു ഇന്ത്യൻ അമേരിക്കക്കാരെ കൂടാതെ, യുഎസ് ടെന്നിസ് ടീമിൽ മൂന്ന് ചൈന - അമേരിക്കൻസും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കനക് ജാ പതിനാലാം വയസിൽ ടെന്നിസ് വേൾഡ് കപ്പിൽ പങ്കെടുത്തിട്ടുണ്ട്. വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കനക് ജാ. രണ്ടു വർഷത്തിനുശേഷം യുഎസ് ഒളിംപിക് ടീമിൽ അംഗമാകുന്നതിനും കനക് ജായ്ക്ക് കഴിഞ്ഞു.

നിഖിൽ കുമാർ എട്ടാം വയസിലാണ് ആദ്യമായി പ്രധാന ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. 2016 ൽ ലാസ‍്‍വേഗാസിൽ നടന്ന നാഷണൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. വേൾഡ് ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിൽ 14-ാം വയസിൽ പങ്കെടുത്ത നിഖിൽ, സിംഗിൾസിൽ ഫൈനൽ വരെ എത്തിയിരുന്നു. 2020 ൽ പതിനേഴാം വയസിൽ ഒളിംമ്പിക് ഗെയിംസിൽ യുഎസിനെ പ്രതിനിധീകരിക്കുവാൻ കഴിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരൻ എന്ന ബഹുമതിയും നിഖിലിന് ലഭിച്ചിട്ടുണ്ട്.

2021 ലെ ഒളിംപിക്സ് നടക്കുമോ എന്നതു സംശയാസ്പദമാണെന്നും ഇതിനെകുറിച്ചു നാഷണൽ ഗവേണിംഗ് ബോഡിയും യുഎസ് ഒളിംപിക് ആൻഡ് പാര ലിംപിക്ക് കമ്മിറ്റിയും വീണ്ടും ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ