കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,517 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 241,469 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.54 ശതമാനമായി വർധിച്ചു .
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന ആറുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,379 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.60 ശതമാനമാണ് . 1,325 പേരാണ് ഇന്നലെ രോഗമുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 226,026 കോവിഡ് മുക്തരായി. 14,064 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 207 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ