കുവൈറ്റ് സിറ്റി : രാജ്യത്തെ കോളേജുകൾ ഒക്ടോബർ മുതൽ ആരംഭിക്കാൻ കുവൈറ്റ് യൂണിവേഴ്സിറ്റി അംഗീകാരം നൽകിയതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. കോളേജുകൾ തുറക്കുന്നതിന്റെ ഭാഗമായി സർവകലാശാല പ്രഫസർമാർക്കും വിദ്യാർഥികൾക്കും അടിയന്തിരമായി കുത്തിവയ്പ്പ് നൽകാൻ നേരത്തെ ആരോഗ്യ അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
ഒരു വർഷത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷമാണ് രാജ്യത്തെ കോളേജുകൾ തുറക്കുന്നത്. പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുറക്കും. പ്രധാന പാഠഭാഗങ്ങളിൽ ഉൗന്നിയായിരിക്കും അധ്യയനം. ക്ലാസ് റൂം, ലാബ് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ