കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി സന്ദർശകർക്കായി ഡിപ്ലോമാറ്റിക് എൻക്ലേവിന്റെ പ്രവേശന കവാടത്തിൽ നിന്നും വാഹന സേവനം സൗകര്യം ഏർപ്പെടുത്തുന്നു. ഇന്ന് മുതൽ നിലവിൽ വരുന്ന വാഹന സേവനം എംബസി സന്ദർശകർക്ക് ഏറെ ഉപകാരപ്രദമാകും.
പ്രായമായവർ, കുടുംബങ്ങൾ, കുട്ടികൾ, ആരോഗ്യ ബുദ്ധിമുട്ടുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകുകയെന്ന് എംബസി അധികൃതർ അറിയിച്ചു. രാവിലെ ഏഴ് മുതൽ നാല് വരെ സേവനം ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്കായി എംബസിയിലേക്ക് എത്തുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകുകയെന്ന താൽപ്പര്യത്തിന്റെ ഭാഗമായാണ് ഷട്ടിൽ വാഹനം ഏർപ്പെടുത്തുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഷട്ടിൽ സർവീസ് സേവനം പൂർണമായും സൗജന്യമാണെന്നും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ സന്ദർശകർ പാലിക്കണമെന്നും എംബസി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ