+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒക്കലഹോമയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ആറു മുതല്‍ സ്‌കൂളില്‍ നേരിട്ടെത്തിപഠനം നടത്താം

ഒക്കലഹോമ: ഏപ്രില്‍ ആറു മുതല്‍ ഓക്ലഹോമ സിറ്റി പബ്ലിക് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്തിപഠനം തുടരാമെന്ന് സൂപ്രണ്ട് ഡോസില്‍ മെക്ക് ദാനിയേല്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാലു
ഒക്കലഹോമയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ ആറു മുതല്‍ സ്‌കൂളില്‍ നേരിട്ടെത്തിപഠനം നടത്താം
ഒക്കലഹോമ: ഏപ്രില്‍ ആറു മുതല്‍ ഓക്ലഹോമ സിറ്റി പബ്ലിക് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്തിപഠനം തുടരാമെന്ന് സൂപ്രണ്ട് ഡോസില്‍ മെക്ക് ദാനിയേല്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാലു ദിവസമാണ് ആഴ്ചയില്‍ ക്ലാസ് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 13 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും, കുട്ടികള്‍ നേരിട്ട് ഹാജരായിരുന്നില്ല. സ്‌കൂള്‍ ജില്ല ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് സാഹചര്യമൊരുക്കിയത് മാതാപിതാക്കളുടേയും ജീവനക്കാരുടേയും നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കുട്ടികളില്‍ പാന്‍ഡമിക്കിന്റെ തോത് വളരെ കുറവാണെന്നതും, കുട്ടികളില്‍ നിന്നും വൈറസ് പകരുന്നതിന് സാധ്യത വളരെ വിരളമായതിനാലുമാണ് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. കുട്ടികള്‍ക്കു സ്‌കൂളുകളില്‍ നേരിട്ട് ഹാജരാകാന്‍ തടസ്സമുണ്ടെങ്കില്‍ ഈ അധ്യായന വര്‍ഷാവസാനം വരെ വെര്‍ച്ച്വല്‍ ആയി പഠനം തുടരുന്നതിനും അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍