+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇയിൽ ആദ്യമായി നഗരികാണിക്കൽ ചടങ്ങു നടന്നു

ദുബായ്: ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി യേശുവിന്‍റെ തിരുസ്വരൂപ മാതൃകയുമായി നഗരികാണിക്കൽ ചടങ്ങു നടന്നു. അബുദാബി മുസഫ സെന്റ് പോൾസ് കത്തോലിക്ക ദേവാലയത്തിലായിരുന്നു പ്രത്യേ
യുഎഇയിൽ ആദ്യമായി  നഗരികാണിക്കൽ ചടങ്ങു നടന്നു
ദുബായ്: ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി യുഎഇയുടെ ചരിത്രത്തിൽ ആദ്യമായി യേശുവിന്‍റെ തിരുസ്വരൂപ മാതൃകയുമായി നഗരികാണിക്കൽ ചടങ്ങു നടന്നു. അബുദാബി മുസഫ സെന്റ് പോൾസ് കത്തോലിക്ക ദേവാലയത്തിലായിരുന്നു പ്രത്യേകതകൾ ചടങ്ങ്. എറണാകുളം കാത്തലിക് ആർട്ട് സെന്ററിൽ 6 മാസമെടുത്ത് നിർമിച്ച യേശുവിന്‍റെ തിരുസ്വരൂപം പ്രത്യേകം തയാറാക്കി അബുദാബിയിൽ എത്തിക്കുകയായിരുന്നു.

യുഎഇയിൽ ആദ്യമായി ഒരു കത്തോലിക്കാ ദേവാലയത്തിനു ഉള്ളിൽ നടന്ന നഗരി കാണിക്കൽ ശുശ്രൂഷ വിശ്വാസികൾക്ക് പ്രത്യേക അനുഭവമായിരുന്നു സമ്മാനിച്ചത് . നാട്ടിൽ മാത്രം കണ്ടിട്ടുള്ള രീതിയിൽ , ഈശോയുടെ വലിയ രൂപം ഒറ്റത്തടിയിൽ ആറുമാസത്തോളം സമയം എടുത്തു നിർമ്മിച്ചാണ് അബുദാബി മുസഫ സെന്റ് പോൾസ് കത്തോലിക്ക ദേവാലയത്തിൽ പ്രദക്ഷിണത്തിനായി ഉപയോഗിച്ചത്‌ .

വരും വർഷങ്ങളിൽ പ്രത്യേക അനുമതി നേടി നഗരികാണിക്കൽ പുറത്തു നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രാർഥനയ്ക്കു നേതൃത്വം നൽകിയ ഫാ. വർഗീസ് കോഴിപാടൻ പറഞ്ഞു. സാമൂഹ്യ അകലം പാലിച്ച് 250 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

കുമിൾ മരത്തിന്‍റെ ഒറ്റത്തടയിൽ തീർത്ത തിരുസ്വരൂപത്തിന് 400 കിലോ ഭാരമുണ്ട്. 5 ലക്ഷത്തോളം രൂപയാണ് നിർമാണച്ചെലവ്. നെടുമ്പാശേരിയിലും അബുദാബിയിലുമായി നികുതി ഇനത്തിൽ 2.05 ലക്ഷം രൂപ അടച്ചാണ് എത്തിച്ചത്. സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻ എസ്റ്റാബ്ലിഷ്മെന്റ് എംഡിയും മലയാളം കമ്യൂണിറ്റി കോർഡിനേറ്ററുമായ ലൂയിസ് കുര്യാക്കോസാണ് പള്ളിക്കുവേണ്ടി തിരുസ്വരൂപം നിർമ്മിച്ചു അബുദാബി ദേവാലയത്തിൽ എത്തിച്ചത്.

റിപ്പോർട്ട് അനിൽ സി ഇടിക്കുള