+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് ഹൗസ് സ്ഥാനാര്‍ഥി സെറി കിം

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): 'ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങള്‍ക്ക് ഇവിടെ വേണ്ട, അവരാണ് ഞങ്ങള്‍ക്ക് കൊറോണ വൈറസ് തന്നത്' യുഎസ് കോണ്‍ഗ്രസിലേക്ക് ആറാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും (ആര്‍ലിം
ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് ഹൗസ് സ്ഥാനാര്‍ഥി സെറി കിം
ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്): 'ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങള്‍ക്ക് ഇവിടെ വേണ്ട, അവരാണ് ഞങ്ങള്‍ക്ക് കൊറോണ വൈറസ് തന്നത്'- യുഎസ് കോണ്‍ഗ്രസിലേക്ക് ആറാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും (ആര്‍ലിംഗ്ടണ്‍, ടെക്‌സസ്) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സെറി കിം ചൈനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ബുധനാഴ്ച നടന്ന സ്ഥാനാര്‍ഥി സംഗമത്തില്‍ വച്ചാണ് കിം ഈ പ്രസ്താവന നടത്തിയത്.

സൗത്ത് കൊറിയയില്‍ നിന്നുള്ള സെറി കിം മുമ്പ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥയായിരുന്നു. ചൈനയ്‌ക്കെതിരേ പ്രസ്താവനയിറക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഞാന്‍ ഒരു കൊറിയക്കാരി ആണെന്നുള്ളത് തന്നെയാണ്.- അവര്‍ പറഞ്ഞു.

നിലവിലുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി അന്തരിച്ച റോണ്‍ റൈറ്റിന്റെ ഒഴിവ് വന്ന സീറ്റിലേക്കാണ് സെറി കിം മത്സരിക്കുന്നത്. അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ചൈനയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ഡിഡേറ്റ് ഫോറത്തില്‍ പങ്കെടുത്തവര്‍ കരഘോഷത്തോടെയാണ് സെറിന്റെ പ്രസംഗം സ്വാഗതം ചെയ്തത്.

അതേസമയം, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏഷ്യന്‍ അമേരിക്കന്‍ സിറ്റിയില്‍ സിറ്റിസണ്‍ കൗണ്‍സില്‍ കിമ്മിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. വംശീയത പരസ്യമായി പ്രചരിപ്പിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്ഥാനം ഉണ്ടാവില്ലെന്നും അവര്‍ അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍