+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ വിതരണം ഏപ്രില്‍ പത്തിന്

ഗാര്‍ലന്‍റ് (ഡാളസ്): ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു കോവിഡ് വാക്‌സീന്‍ നല്‍കുന്നു. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ എട്
ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ വിതരണം ഏപ്രില്‍ പത്തിന്
ഗാര്‍ലന്‍റ് (ഡാളസ്): ഡാളസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു കോവിഡ് വാക്‌സീന്‍ നല്‍കുന്നു. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് കേരള അസോസിയേഷന്‍ ഓഫീസില്‍ വച്ച് വാക്‌സീന്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ സിംഗിള്‍ ഡോസ് വാക്‌സീനാണ് നല്‍കുന്നത്. ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചായിരിക്കും വിതരണം. വാക്‌സീന്‍ സൗജന്യമാണ്. എന്നാല്‍ ഇന്‍ഷുറന്‍സ്, മെഡിക്കെയര്‍ എന്നിവ ഉള്ളവര്‍ കാര്‍ഡുകള്‍ കൊണ്ടുവരേണ്ടതാണെന്നും അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു. പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സീന്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഐവര്‍ഗീസ് 214 868 6240.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍