വത്തിക്കാൻ സിറ്റി: ഭവനരഹിതരായ 1200 പേർക്കു വത്തിക്കാനിൽ വിശുദ്ധവാരത്തിൽ സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിൻ നൽകും. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് പാവപ്പെട്ടവർക്കു വാക്സിൻ നൽകുക.
വാക്സിൻ ലഭിക്കുന്നതിൽനിന്ന് ആരും ഒഴിവാക്കപ്പെടരുതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥനയെത്തുടർന്നാണു തീരുമാനം. മാർപാപ്പയ്ക്കും വത്തിക്കാനിലെ സ്റ്റാഫിനും നൽകിയ ഫൈസർ വാക്സിൻ തന്നെയാണ് 1200 അഗതികൾക്കും നൽകുക.
വിശുദ്ധവാരത്തിൽ 1200 ഭവനരഹിതർക്കു വാക്സിൻ നൽകും
07:44 PM Mar 27, 2021 | Deepika.com