ബെർലിൻ: മലങ്കര ഓ൪ത്തഡോക്സ് സുറിയാനി സഭയുടെ ജർമൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓ൪ത്തഡോക്സ് കോൺഗ്രിഗേഷനുകളുടെ ആഭിമുഖ്യത്തിൽ പീഡാനുഭവവാരം ഗ്യോട്ടിംഗ്യനിൽ കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കും.
റവ.ഫാ. രോഹിത്ത് സ്കറിയ ജോർജി മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച ജർമൻ സമയം വൈകിട്ട് 5:00ന് ഓശാന ശുശ്രൂഷയും കുർബാനയും, ബുധനാഴ്ച വൈകിട്ട് 5:30ന് പെസഹാ കുർബാന, ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ രാവിലെ 10:00ന്, ശനിയാഴ്ച രാവിലെ 10:00ന് ദുഃഖശനിയാഴ്ച കുർബാന, വൈകിട്ട് 5:00ന് ഈസ്റ്റർ ശുശ്രൂഷയും കുർബാനയും നടക്കും.
ജർമനിയുടെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികൾക്കായി ഗൂഗിൾമീറ്റ് വഴി ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +4917661997521
ഓ൪ത്തഡോക്സ് പീഡാനുഭവവാരം ജ൪മനിയിൽ
03:49 PM Mar 27, 2021 | Deepika.com