+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധവാര തിരുക്കർമങ്ങൾക്കൊരുങ്ങി ഡൽഹിയിലെ വിവിധ ദേവാലയങ്ങൾ

ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ഡൽഹിയിലെ വിവിധ ദേവാലയങ്ങൾ വിശുദ്ധവാര തിരുക്കർമങ്ങൾക്കായി ഒരുങ്ങി.വിശുദ്ധ മറിയം ത്രേസ്യ ദേവാലയം, ബുറാഡിഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകൾ രാവിലെ എട്ടി
വിശുദ്ധവാര തിരുക്കർമങ്ങൾക്കൊരുങ്ങി ഡൽഹിയിലെ വിവിധ ദേവാലയങ്ങൾ
ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ഡൽഹിയിലെ വിവിധ ദേവാലയങ്ങൾ വിശുദ്ധവാര തിരുക്കർമങ്ങൾക്കായി ഒരുങ്ങി.

വിശുദ്ധ മറിയം ത്രേസ്യ ദേവാലയം, ബുറാഡി

ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന എന്നിവയ്ക്ക് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിക്കും.

പെസഹായുടെ ശുശ്രൂഷകൾ ഏപ്രിൽ ഒന്നിന് (വ്യാഴം) രാവിലെ 8 ന് വിശുദ്ധ കുർബാന, ആരാധന. വൈകുന്നേരം 6.30 മുതൽ 7.30 വരെ പൊതു ആരാധന. 7.30ന് കാൽകഴുകൽ ശുശ്രൂഷ, വിശദ്ധ കുർബാന.

ദഃഖവെള്ളിയുടെ ശുശ്രൂഷകൾ ഏപ്രിൽ രണ്ടിന് രാവിലെ എട്ടിന് ആരംഭിക്കും. പീഡാനുഭവ ശുശ്രൂഷ, കുരിശിന്‍റെ വഴി, നഗരികാണിക്കൽ.

ദുഃഖശനിയുടെ ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിക്കും. വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന എന്നിവ നടക്കും.

ഈസ്റ്റർ ശുശ്രൂഷകൾ ഏപ്രിൽ മൂന്നിന് (ശനി) രാത്രി 8.30ന് ആരംഭിക്കും. ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന. ഞായർ രാവിലെ 7 ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയം

ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ പീഡാനുഭവാര ശുശ്രൂഷകൾക്ക് വികാരി ഫാ. നൈനാൻ ഫിലിപ്പ് നേതൃത്വം നൽകും. ഓശാന ശുശ്രൂഷ 28 നു (ഞായർ) രാവിലെ 7 ന് ആരംഭിക്കും. 8.15 ന് കുർബാന, തുടർന്നു ഓശാന ശുശ്രൂഷയും
പെസഹ ശുശ്രൂഷ 31 ന് (ബുധൻ) വൈകുന്നേരം 6.15 ന് ആരംഭിക്കും.
ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ഏപ്രിൽ രണ്ടിന് രാവിലെ 7 ന് ആരംഭിക്കും.
ദുഃഖശനി ശുശ്രൂഷ ഏപ്രിൽ മൂന്നിന് രാവിലെ 9 ന് നമസ്കാരം. തുടർന്ന് വിശുദ്ധ കുർബാന.
ഈസ്റ്റർ ശുശ്രൂഷകൾ ഞായർ രാവിലെ 5.30ന് ആരംഭിക്കും. 7 ന് ഉയിർപ്പ് ശുശ്രൂഷയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.