ഡബ്ലിൻ; സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ തിരുകർമ്മങ്ങളിൽ ഓണ്‍ലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓണ്‍ലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകർമ്മങ്ങൾ നടക്കുന്നത്.
രാവിലെ റിയാൽട്ടോ ഒൗർ ലേഡി ഓഫ് ഹോളി റൊസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ നിന്നും, വൈകിട്ട് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽനിന്നും തിരുകർമ്മങ്ങളുടെ ഓണ്‍ലൈൻ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ഈസ്റ്ററിനു മുന്നോടിയായുള്ള യൂറോപ്പ് ബൈബിൾ കണ്വൻഷൻ മാർച്ച് 28, 29, 30 (തിങ്കൾ, ചൊവ്വാ, ബുധൻ) തീയതികളിലായ് യൂടൂബ് / സൂം വഴി നടക്കും. അയർലൻഡ് സമയം വൈകിട്ട് 3 മുതൽ 5:30 വരെയാണ് ബൈബിൾ കണ്വൻഷൻ നടക്കുക. കേരളത്തിലെ പ്രമുഖ വചനപ്രഘോഷകർ നയിക്കുന്ന കണ്വൻഷൻ സീറോ മലബാർ യൂറോപ്പ് അപ്പ്സ്തോലിക് വിസിറ്റേഷണാണ് സംഘടിപ്പിക്കുന്നത്.
ഓൾ അയർലൻഡ് സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ഓണ്‍ലൈൻ ധ്യാനം മാർച്ച് 28 ഓശാന ഞായറാഴ്ച യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കലും, ഫാ. സിലൻ ഫ്രാൻസീസ് പിഎംഐയും നയിക്കും. ഉച്ചകഴിഞ്ഞു 3 മുതൽ വൈകിട്ട് 6 മണി വരെ ആയിരിക്കും ധ്യാനം. തുടർന്ന് ഓശാന തിരുകർമ്മങ്ങൾ നടക്കും
ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴിയും, യൂട്യൂബ് ചാനൽ വഴിയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ
11:49 PM Mar 25, 2021 | Deepika.com