ലണ്ടൻ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കഴിലുള്ള യാക്കോബായ സഭയുടെ യുകെ ഭദ്രാസനം ഇഥം പ്രദമായി നോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും നടത്തിവരുന്ന കണ്വൻഷൻ മാർച്ച് 26 വെള്ളിയാഴ്ച പര്യവസാനിയ്ക്കും.
സുറിയാനി സഭയിലെ മെത്രാപ്പോലീത്ത·ാർക്കൊപ്പം ഇതരസഹോദരീ സഭകളിലെ മെത്രാപ്പോലീത്ത തീരുമേനിമാരും ശ്രേഷഠരായ പ്രമുഖ വൈദീക ശ്രേഷ്ഠരും വചനസന്ദേശങ്ങൾ നൽകി അനുഗ്രഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും യുകെ ഭദ്രാസനത്തിലെ 1200 ഓളം യാക്കോബായ സഭ വിശ്വാസികൾ പങ്കെടുത്ത അനുഗ്രഹീതമായ ഒരു കൂടിവരവായി തീർന്നു ഈ കണ്വൻഷൻ.
സമാപന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന കണ്‍വൻഷനിൽ സുവിശേഷഘോഷണത്തിന് പുറമേ പരിശുദ്ധ യാക്കോബായ സുറിയാനി നേരിട്ടുകൊണ്ടിരിയ്ക്കുന്ന പ്രതിസന്ധികൾ തരണം ചെയ്ത് സത്യവിശ്വാസവും സമാധാനവും നിലനിർത്തുവാൻ വേണ്ടിയും കൂടാതെ കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന ലോകത്തോട് ദൈവം കരുണചെയ്യുവാനും വേണ്ടി വിശ്വാസികൾ എല്ലാവരും മെഴുകുതിരി കത്തിച്ച് പിടിച്ച് പ്രത്യേക പ്രാർഥനയും ഉണ്ടായിരിയ്ക്കും.
നോന്പുകാല കണ്വൻഷന് വെള്ളിയാഴ്ച സമാപനം
11:46 PM Mar 25, 2021 | Deepika.com