ലണ്ടൻ: ലോകകേരളസഭ അംഗവും ലണ്ടണ്‍ ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായ ടി. ഹരിദാസ്(70) നിര്യാതനായി. ടൂട്ടിങ് സെന്റ് ജോർജ് ആശുപത്രിയിൽ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഹരിദാസ്. ബുധനാഴ്ച രാവിലെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസിച്ചിരുന്നത്. നാല് മക്കളാണുള്ളത്.
ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരിക്കേ മലയാളികൾക്കെല്ലാം എന്തു സഹായവും തേടാവുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റെത്. മലയാളികളുടെ പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന് പരിഹാരം കണ്ടെത്തിയിരുന്ന എല്ലാവരുടേയും പ്രിയങ്കരനായ വ്യക്തിയുടെ വിയോഗം ആർക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്.
സമീക്ഷ യുകെയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഹരിയേട്ടന്റെ വിയോഗത്തിൽ സമീക്ഷ യുകെ നാഷണൽ കമ്മറ്റി അനുശോചിക്കുകയും ദുഃഖിതരായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ സമീക്ഷ യുകെ അനുശോചിച്ചു
11:44 PM Mar 24, 2021 | Deepika.com