ഡബ്ലിൻ : കൊറോണ കാലം നൽകിയ വിരസതകൾക്കു വിരാമം നൽകി വർണക്കൂട്ടുകളുടെ ചെപ്പു തുറന്നൊരു മത്സര ആഘോഷത്തിന് കൗണ്ടി ഗോൾവേയിലെ കുട്ടികൾ തയാറെടുക്കുന്നു. ഈ വർഷം ഓണ്‍ലൈനായി നടത്തപെടുന്ന ജിഐസിസി ഇൻസ്പിറേഷൻ 2021 കളറിംഗ് ആൻഡ് ഡ്രോയിംഗ് മത്സരം അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 2 വരെ നടത്തപ്പെടുന്നു.
കൗണ്ടി ഗോൾവേയിലുള്ള 5 വയസു മുതൽ 15 വയസുവരെയുള്ള ഏതൊരു കുട്ടിയ്ക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. തികച്ചും അനൗപചാരികവും എന്നാൽ കുട്ടികളിൽ പ്രോത്സാഹനവും ആവേശവുംനൽകുന്നതിനായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ മാർച്ച് 25നു മുന്‍പായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈൻ ആയി രജിസ്ട്രേഷൻ നടത്താവുന്നതാണ്. മൂന്നു വിഭാഗങ്ങളായി നടത്തപെടുന്ന മത്സരത്തിലേക്ക് കൗണ്ടി ഗോൾവേയിലെ എല്ലാ കുട്ടികളെയും ജിഐസിസി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ രജിസ്ട്രേഷൻ ഫോമിലൂടെയും പിന്നീട് നൽകുന്ന പൊതു നിയമാവലിയിലൂടെയും ലഭ്യമാകുന്നതാണ്.
മാതാപിതാക്കൾ മത്സരത്തിന് വേണ്ടി കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ മാത്രം ലഭ്യമാക്കണമെന്ന് ജിഐസിസി അഭ്യർഥിക്കുന്നു.
കുട്ടികളുടെ തനതായ അഭിരുചിയുംഭാവനയും ക്രിയാത്മകതയും അവരുടെ സൃഷ്ടികളിൽ പ്രതിഫലിക്കട്ടെ.
വിജയികൾക്ക് ജിഐസിസി നടത്തുന്ന ഏറ്റവും അടുത്ത പൊതുപരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജോസഫ് തോമസ് - 0877765728 , ജോസ് സെബാസ്റ്റ്യൻ- 0876450033, റോബിൻ ജോസ് - 0876455253 എന്നിവരിൽ നിന്നോ indiansingalway@gmail.com എന്ന ഇമെയിൽ മുഖേനയോ ലഭ്യമാണ്.
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ
ഗോൾവെയിലെ കുട്ടികൾക്കായി ജിഐസിസി ഇൻസ്പിറേഷൻ 2021 നടത്തപ്പെടുന്നു
11:37 PM Mar 22, 2021 | Deepika.com