ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-2 ശാഖയുടെ വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു സെർവിക്കൽ ക്യാൻസറിനെപ്പറ്റി അറിവു പകരുന്ന പരിപാടി സംഘടിപ്പിച്ചു. ഏരിയ ചെയർമാൻ കെ.വി മുരളീധരൻ അധ്യക്ഷത വഹിച്ച യോഗം ഷീജാ ഭോജന്റേയും ശ്രീലക്ഷ്മിയുടെയും പ്രാർത്ഥനാ ഗീതാലാപനത്തോടെയാണ് ആരംഭിച്ചത്.
മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-ബി സാമുദായിക ഭവനിൽ മാർച്ച് 14-നു നടന്ന പരിപാടിയിൽ സായി നിവാസ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ. പ്രിയാ ഗണേഷ് കുമാർ, ഓങ്കോളജിസ്റ്റ്, എംഡി. (യുഎസ്എ.) കാൻസറിന്റെ ലക്ഷണങ്ങളും രോഗ നിയന്ത്രണത്തിനാവശ്യമായ വസ്തുതകളും മുഖ്യ പ്രഭാഷണത്തിൽ വിവരിച്ചു.
ഏരിയ സെക്രട്ടറി എ മുരളീധരൻ, വനിതാ വിഭാഗം ജോയിന്റ് കൺവീനർമാരായ ഡോളി ആന്റണി, ഡോ രാജലക്ഷ്മി എന്നിവരും പ്രസംഗിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി