ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 ഞായറാഴ്ച വനിതാ ദിനമായി ആഘോഷിച്ചു. രാവിലെ 8.45ന് വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. ഇടവക സമൂഹത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനിയേയും അമ്മയേയും ബൊക്കെ നൽകി ആദരിച്ചു. തുടർന്ന് അലൂഷ്യാ ഫ്രാൻസീസിന്റെ പ്രാർഥനാ ഗാനത്തോടെ വനിതാദിന സെമിനാർ ആരംഭിച്ചു.
സെമിനാറിലേക്ക് പ്രസിഡന്റ് റജീനാ മാതണ്ട എല്ലാവരേയും സ്വാഗതം ചെയ്തു. ഫൊറോനാ വികാരി റവ. ഫാ. ജിമ്മിച്ചൻ മറ്റത്തിൽ അധ്യക്ഷത വഹിച്ചു. ന്ധവിമൻ ഇൻ ലീഡർഷിപ്പ്: അച്ചീവിങ്ങ് ആൻ ഈക്വൽ ഫണ്ടച്ചർ ഇൻ എ കോവിഡ് 19 വേൾഡ്’ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ഫാ. ജെ. മാതണ്ട കാട്ടുപ്പാറയിൽ സി.എം.എഫ്. (എം.എസ്സ്.ഡബ്ലണ്ട. എൽ.എൽ.എം., ജുവനൈൽ ജസ്റ്റീസ് ബോർഡ്, കർണാടക ഗവണ്മെന്റ് മുൻ അംഗം) ക്ലാസ്് നയിച്ചു. ആനിമേറ്റർ സി. മരിയ സിഎസ്എൻ സമാപന പ്രാർഥന നടത്തി. ട്രഷറർ, ശ്രീമതി റോസിനി ജോസഫ് എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. മാതൃ വേദി ഭാരവാഹികളായ റജീനാ മാതണ്ട, ഷിജി ജിë, സ്റ്റെല്ലാ വർഗീസ്, റോസിനി ജോസഫ്, ജൂലി ഷാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്