കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് കസ്റ്റംസ് ഡയറക്ടർ ജനറൽ ജമാൽ ഹാദെൽ അൽ ജലാവിയുമായി കൂടിക്കാഴ്ച നടത്തി. പരസ്പരബന്ധം, ഉഭയകക്ഷി ബന്ധം, വാണിജ്യ രംഗത്തെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, കസ്റ്റംസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി എംബസി പത്രകുറിപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ