കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി പാർലമെന്റ് അംഗങ്ങൾ. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസബാഹിനെതിരെ പാർലിമെന്റ് അംഗങ്ങളായ മുഹമ്മദ് അൽ മുതൈരും ഡോ. ബദർ അൽ ദഹൌനുമാണ് കുറ്റവിചാരണ നോട്ടിസ് സമർപ്പിച്ചത്.
പാർലമെൻറ് സമ്മേളനത്തിലെ അജണ്ടയിൽ പ്രമേയം ഉൾപ്പെടുത്തിയതായും അടുത്ത സെഷനിൽ വിഷയം ചർച്ച ചെയ്യുമെന്നും സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. നിയമം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടന്ന് ആരോപിച്ചാണ് കുറ്റവിചാരണ നോട്ടിസ് നൽകിയിരിക്കുന്നത്. നിലവിൽ പ്രതിപക്ഷത്തിന് നിർണായക സ്വാധീനമാണ് പാർലമെന്റിലുള്ളത്. നേരത്തെ പാർലമെൻറ് അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഒരു മാസം പ്രായമായ കുവൈറ്റ് സർക്കാർ രാജിവച്ചത്. കുറ്റവിചാരണകൾ നിരന്തരം ആവർത്തിക്കുന്നത് സർക്കാരും പാർലമെന്റും തമ്മിലുള്ള സംഘർഷത്തിന് കാരണമാവുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ