അബുദാബി: വാഹനങ്ങൾക്ക് വേണ്ടി വിവിധ കാലയളവുകളിലേക്ക് എടുക്കാവുന്ന പാർക്കിംഗ് പെർമിറ്റ് നൽകാൻ തീരുമാനമായി. ദിവസവും പാർക്കിംഗ് ടിക്കറ്റ് എടുത്തു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി വിവിധ കാലയളവുകളിൽ ഉപയോഗിക്കാവുന്ന രീതിയിലുള്ള പാർക്കിംഗ് പെമിറ്റുകൾ നൽകുന്നതിനാണ് പാർക്കിംഗ് മാനേജ്മെന്റ് കന്പനിയായ മവാഖിഫ് തീരുമാനിച്ചിരിക്കുന്നത്.
ഒരു മാസം 3 മാസം 6 മാസം ഒരു വർഷം എന്നീ കാലയളവിലേക്ക് പെർമിറ്റ് എടുക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. വ്യക്തികൾക്കും, കന്പനികൾക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഒരു മാസത്തേക്ക് 391 ദിർഹം, മൂന്നു മാസത്തേക്ക് 1174 ദിർഹം, 6 മാസത്തേക്ക് 2348 ദിർഹം, ഒരു വർഷത്തേക്ക് 4695 ദിർഹം എന്നിങ്ങനെയാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത് . ഈ പെർമിറ്റ് എടുത്തവർക്കു അബുദാബിയിലും അലൈനിലും കറുപ്പും നീലയും നിറങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന സ്റ്റാൻഡേർഡ് പാർക്കിംഗ് ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
ംംം.ശരേ.ഴീ്.മല എന്ന ലിങ്കിൽ എമിരേറ്റ്സ് ഐഡിയും, വാഹനത്തിന്റെ രജിസ്ട്രേഷൻ കാർഡും നൽകി ഓണ്ലൈനിലൂടെ തന്നെ പെർമിറ്റ് എടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ്സ് പാർക്കിംഗ്, വില്ല പാർക്കിംഗ്, പ്രീമിയം പാർക്കിംഗ് എന്നിവിടങ്ങളിൽ ഇതേ പെർമിറ്റ് ഉപയോഗിച്ച് പാർക്ക് ചെയ്യുന്നതിന് അനുമതി ഇല്ലെന്നു മവാഖിഫ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പാർക്കിംഗ് പെർമിറ്റ് നിലവിലുള്ള റസിഡന്റ്സ് പെർമിറ്റിന് പകരമാകില്ലെന്നും, പുതിയ പെർമിറ്റ് ഉപയോഗിച്ച് പാർക്കിംഗ് സ്ഥലം റിസേർവ് ചെയ്യുന്നതിനും സാധ്യമല്ലെന്നും മവാഖിഫ് അറിയിച്ചു. ദീർഘകാലത്തേക്ക് രാജ്യത്തിന് പുറത്തേക്കു യാത്ര ചെയ്യുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും, ഇവിടെ പാർക്ക് ചെയ്താൽ, ഉപേക്ഷിക്കപ്പെട്ട വാഹനമെന്നു കരുതി അധികൃതർ വാഹനം എടുത്തുകൊണ്ടു പോകുന്നത് ഒഴിവാക്കാമെന്നും മവാഖിഫ് അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള