കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ കുവൈറ്റിൽ നിര്യാതയായി. കുവൈറ്റിലെ സാമൂഹിക പ്രവർത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമാണ് സഗീർ തൃക്കരിപ്പൂർ. കഴിഞ്ഞ രണ്ടുദിവസമായി അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു . ഇദ്ദേഹത്തിന്റെ ഭാര്യ സൗദ കഴിഞ്ഞ 24നു കുവൈറ്റ് അധാൻ ആശുപത്രിയിൽമരണപ്പെട്ടിരുന്നു. കാസർകോഡ് ജില്ലയിലെ പടന്ന തൃക്കരിപ്പൂർ സ്വദേശിയാണ് . പരേതരായ അഞ്ചില്ലത്തു മാമു , ആസിയുമ്മ ദന്പതികളുടെ മകനാണ്. മക്കൾ: ഡോ സുആദ് (പയ്യന്നൂർ സഹ ആശുപത്രി ), സമഹ് .
കുവൈറ്റിലെ ഇക്വേറ്റ് പെട്രോകെമിക്കൽ കന്പനിയിൽ 1996 മുതൽ 2019 വരെ നീണ്ട 23 വർഷം സിഇഒ യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി പ്രവർത്തിച്ച സഗീർ തൃക്കരിപ്പൂർ ഏറ്റവും ഒടുവിൽ അൽകൂത് ഇൻഡസ്ട്രീസ് കന്പനിയിൽ എച്ച്ആർ മാനേജരായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈറ്റിലെ സാമൂഹ്യ പ്രവർത്തന മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്നു സഗീർ തൃക്കരിപ്പൂർ .
റിപ്പോർട്ട്: സലിം കോട്ടയിൽ