കുവൈറ്റ് സിറ്റി : രാജ്യത്ത് കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി അറിയിച്ചു.
ഗാർഹിക കർഫ്യൂ നിയമങ്ങൾ പാലിക്കുവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ ഉടൻ തന്നെ നാടു കടത്തുമെന്നും പൗര·ാർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ അകലം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ