+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർക്ക - ഡിഎംഎ: പ്രവാസി ഇൻഷ്വറൻസ് പരിരക്ഷാ ശിബിരം മാർച്ച് ഏഴിന്

ന്യൂഡൽഹി: നോർക്കയുടെയും ഡൽഹി മലയാളി അസോസിയേഷന്‍റേയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി നിവാസികളായ മലയാളികൾക്ക് നോർക്ക ഇൻഷ്വറൻസ് പരിരക്ഷയുടെയും വാർദ്ധക്യകാല വേതന പദ്ധതിയുടെയും (PRAVASI NORKA INSURANCE & PENSIO
നോർക്ക - ഡിഎംഎ: പ്രവാസി ഇൻഷ്വറൻസ് പരിരക്ഷാ ശിബിരം മാർച്ച് ഏഴിന്
ന്യൂഡൽഹി: നോർക്കയുടെയും ഡൽഹി മലയാളി അസോസിയേഷന്‍റേയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി നിവാസികളായ മലയാളികൾക്ക് നോർക്ക ഇൻഷ്വറൻസ് പരിരക്ഷയുടെയും വാർദ്ധക്യകാല വേതന പദ്ധതിയുടെയും (PRAVASI NORKA INSURANCE & PENSION SCHEME) വിശദ വിവരങ്ങൾ പങ്ക് വയ്ക്കുന്ന ശിബിരം സംഘടിപ്പിക്കുന്നു. ആർ കെ പുരത്തെ ഡിഎംഎ സാംസ്ക്കാരിക സമുച്ചയത്തിൽ മാർച്ച് ഏഴിന് (ഞായർ) രാവിലെ 10:30 മുതൽ 12:30 വരെയാണ് സമയം.

കേരള സർക്കാർ അണ്ടർ സെക്രട്ടറിയും നോർക്ക ഡവലപ്പ്മെന്‍റ് ഓഫീസറുമായ ഷാജിമോൻ ജെ,, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കെ. രഘുനാഥ് എന്നിവർ ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

അന്നേ ദിവസം ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതേണ്ടതാണ്.

വിവരങ്ങൾക്ക്: കെ ജെ ടോണി (കൺവീനർ, അഡീഷണൽ ജനറൽ സെക്രട്ടറി) 9810791770, പി.എൻ. ഷാജി ((ജോയിന്‍റ് കൺവീനർ, ജോയിന്‍റ് ട്രഷറർ) 9650699114.