+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ'; വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു

കോട്ടയം : ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്റ്റിന്‍റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനുമായി "ലിറ്റി
കോട്ടയം : ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്റ്റിന്‍റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനും ആവശ്യമുള്ളവരെ സഹായിക്കുന്നതിനുമായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ' എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു.

അർഹതയുള്ള ചങ്ങനാശേരി അതിരൂപതയിലെ ബിരുദ ധാരികളായ യുവതീ യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്‍ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു.

ചങ്ങനാശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു.

വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ.വി. ജോസഫ്, ഷാജി ജോസഫ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

സിവിൽ സർവീസ് പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്‍റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ (https://pravasiapostolate.blogspot.com/2021/01/blog-post_19.html) പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്‍റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ് .