കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് കേസുകളിൽ ഇന്നും വൻ വർധനവ്. വ്യാഴാഴ്ച 1,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 196,497 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.31 ശതമാനമായി വർധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,208 ടെസ്റ്റുകളാണ് നടത്തിയത്. വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന എട്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,105 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.29 ശതമാനമാണ് 1,125 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 183,321 പേർ കോവിഡ് മുക്തരായി. 12,071 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 162 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈറ്റിൽ ഞായറാഴ്ച മുതൽ ഭാഗിക കർഫ്യൂ
കുവൈറ്റിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്തി. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ