കൊല്ലം/കുവൈറ്റ് : ലാൽ കെയേഴ്സ് കുവൈറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് നിർമിച്ചു നൽകുന്ന ന്ധശാന്തിഭവനംന്ധ ത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. കൊല്ലം വെളിയം പഞ്ചായത്തിലെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസിനും കുടുംബത്തിനുമാണ് ലാൽ കെയേഴ്സ് വീട് നിർമിച്ച് നൽകുന്നത്. ഇന്നലെ രാവിലെ 11ന് വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർ ബിനോജിന്റെ അധ്യക്ഷതയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ആണ് ശിലാസ്ഥാപനം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ വെളിയം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എം.ബി. പ്രകാശ്, ഗ്രാമ പഞ്ചായത്തംഗം അനിൽ മാലയിൽ, കെപിസിസി അംഗം വെളിയം ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ലാൽകെയേഴ്സ് സെന്റർ കമ്മിറ്റി അംഗം അനിൽ നന്ദി അറിയിച്ചു.
മാനവികതയുടെ ഉദാത്ത മാതൃകയാണ് ലാൽ കെയേഴ്സ് വീട് നിർമിച്ചു നൽകുന്നത്. നേരത്തെ അടച്ചുറപ്പില്ലാത്ത കൂരയിൽ ഓണ്‍ലൈൻ പഠനത്തിനായി താൽക്കാലിക വൈദ്യുതി കണക്ഷനിൽ മൊബൈൽ ചാർജ് ചെയ്തപ്പോൾ ഷോക്കേറ്റ് ജോസ് അനിതാ ദന്പതികളുടെ മകൾ അഞ്ജന മരിച്ചിരുന്നു. ഈ ദുരന്ത വാർത്ത ശ്രദ്ധയിൽപ്പെട്ട ലാൽ കെയേഴ്സ് ഭാരവാഹികളാണ് വീട് നിർമിച്ചു നൽകുവാൻ തീരുമാനമെടുത്തത്.
ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടന ലാൽ കെയേഴ്സ് കുവൈറ്റ് ഘടകം ഒട്ടനവധി സന്നദ്ധ സേവനങ്ങൾ നടത്തി മാതൃക പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ