+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ല​വ​ർ സ​യ്യ​ദി​നെ സ്മോ​ൾ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​നി അ​മേ​രി​ക്ക​ൻ ഡി​ല​വ​ർ സ​യ്യ​ദി​നെ സ്മോ​ൾ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നി​യ​മി​ച്ചു.എ​എ​പി​ഐ
ഡി​ല​വ​ർ സ​യ്യ​ദി​നെ സ്മോ​ൾ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി  നി​യ​മി​ച്ചു
വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​നി അ​മേ​രി​ക്ക​ൻ ഡി​ല​വ​ർ സ​യ്യ​ദി​നെ സ്മോ​ൾ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നി​യ​മി​ച്ചു.

എ​എ​പി​ഐ വി​ക്ട​റി ഫ​ണ്ട് ഉ​പാ​ധ്യ​ക്ഷ​നാ​യ സ​യ്യ​ദി​നെ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് പു​തി​യ ത​സ്തി​ക​യി​ൽ നി​യ​മി​ച്ചു​കൊ​ണ്ടു ബൈ​ഡ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

സ​യ്യ​ദി​ന്‍റെ നി​യ​മ​നം സെ​ന​റ്റ് അം​ഗീ​ക​രി​ച്ചാ​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കി​ൽ എ​ത്തു​ന്ന ആ​ദ്യ മു​സ്ലിം അ​മേ​രി​ക്കകാരനും​ കാ​ബി​ന​റ്റ് റാ​ങ്കി​ൽ എ​ത്തു​ന്ന ആ​ദ്യ പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​കാ​ര​നു​മാ​യി​രി​ക്കും സ​യ്യ​ദ്.

"ഈ ​നി​യ​മ​ന​ത്തി​ലൂ​ടെ ഞാ​ൻ ഏ​റ്റ​വും വി​ന​യാ​ന്വി​ത​നും ബ​ഹു​മാ​ന്യ​നു​മാ​യി​രി​ക്കു​ന്നു. സ​യ്യ​ദ് ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥാ​ന​വും സ​മ​യ​വു​മാ​ണി​തെ​ന്ന് 'അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​യ്യ​ദ് ഈ ​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും അ​ർ​ഹ​നാ​യ വ്യ​ക്തി​യാ​ണെ​ന്ന് 2016ൽ ​എ​എ​പി​ഐ വി​ക്ട​റി ഫ​ണ്ട് സ്ഥാ​പി​ക്കു​ന്ന​തി​ന് സ​യ്യ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ശേ​ഖ​ർ ന​ര​സിം​ഹ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ര​വ​ധി മു​സ്ലിം സം​ഘ​ട​ന​ക​ളും സ​യ്യ​ദി​ന്‍റെ നി​യ​മ​ന​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു പ​ഠ​ന​ത്തി​നാ​യി ഒ​ഹാ​യോ​വി​ലെ കോ​ള​ജി​ൽ എ​ത്തി​യ​താ​ണ് സ​യ്യ​ദ്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ്, പെ​ൻ​സി​ൽ​വാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ