കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുൽ കരീം (63 ) ആണ് മരണപ്പെട്ടത്. കുവൈറ്റിലെ അൽ റാസി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കുവൈറ്റിലെ കൊച്ചിൻ ഗിഫ്റ്റ് ഹൗസ്, കൊച്ചിൻ ബിസിനസ് ഗ്രൂപ്പ് ഉടമയാണ് അബ്ദുൽ കരീം. ഭാര്യയും അഞ്ചു മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിലെ കൊച്ചിൻ ഗിഫ്റ്റ് ഹൗസ്, കൊച്ചിൻ ബിസിനസ് ഗ്രൂപ്പ് ഉടമയാണ് അബ്ദുൽ കരീം. ഭാര്യയും അഞ്ചു മക്കളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ