ഷാർജ : അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരമർപ്പിച്ചുകൊണ്ട് മലയാളം മിഷൻ ഷാർജ-അജ്മാൻചാപ്റ്റർ തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മൽസരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.സീനിയർ വിഭാഗത്തിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ 6-ാം ക്ലാസ്വിദാർഥിനി ആര്യ സുരേഷ് നായർ (മാസ് റോള പീനകേന്ദ്രം) ഒന്നാംസ്ഥാനവും ഷാർജ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ദ്യുതിജോഷിൻ (അൽ ഖസ്മിയ പഠനകേന്ദ്രം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം ഷാർജ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ശിവ ഷിബു (മാസ് ഗുബൈബപഠനകേന്ദ്രം), ഷാർജ ഒൗവർ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂൾ ഏഴാം ക്ലാസ്വിദ്യാർഥി ആയുഷ് സജുകുമാർ (അജ്മാൻ, ഐസിഎസി പഠനകേന്ദ്രം) എന്നിവരും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി അഞ്ജലി പ്രസാദ് (അൽ നഹ്ദ പഠനകേന്ദ്രം) ഒന്നാം സ്ഥാനവും ഷാർജ റേഡിയൻറ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിഅഡ്ലിന തോമസ് (ഓർത്തോഡോക്സ് ചർച്ച് പഠനകേന്ദ്രം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആത്മജ്അരുണ് (മുവൈല മുക്കുറ്റി പഠന കേന്ദ്രം) ഷാർജ ഒൗവർ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂൾ 4-ാം ക്ലാസ് വിദ്യാർഥി ഗോവർദ്ധൻ വിമൽകുമാർ (മുവൈല പിച്ചകം പീന കേന്ദ്രം) എന്നിവരും കരസ്ഥമാക്കി.
മലയാളം മിഷൻ ഷാർജ അജ്മാൻ മേഖയിലെ വിവിധ പഠനകേന്ദ്രതലത്തിലും തുടർന്ന് മേഖലാ തലത്തിലും സംഘടിപ്പിച്ച കാവ്യാലാപന മൽസരങ്ങളിൽ വിജയികളായി വന്ന 20 വിദ്യാർഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ മാറ്റുരച്ചത്. പ്രസ്തുത മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായവർ മാർച്ച് 6 ന് നടക്കുന്ന ആഗോളതല മത്സരത്തിൽ പങ്കെടുക്കും.
ഫെബ്രുവരി 26 നു ഓണ്‍ലൈനിലൂടെയാണ് കാവ്യാലാപന മത്സരപരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ മലയാളം മിഷൻ ഷാർജ കോർഡിനേറ്റർ ശ്രീകുമാരി ആൻറണി അധ്യക്ഷത വഹിച്ചു. മലയാളംമിഷൻ അജ്മാൻ കോർഡിനേറ്റർ ജാസിം മുഹമ്മദ് സ്വാഗതം ആശംസിച്ചു. മത്സര പരിപാടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ:സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. യുഎഇ കോർഡിനേറ്റർകെ എൽ ഗോപി ആശംസകൾ നേർന്നു. വിധികർത്താക്കളായ കവിയും സാഹിത്യകാരനുമായ രാജൻ കൈലാസ് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. അനിതാ അകന്പാടത്ത്, അധ്യാപിക എസ്തർടീച്ചർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് അഞ്ജു ജോസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.