കുവൈറ്റ് സിറ്റി : തിരുവല്ല സ്വദേശി കുവൈറ്റിൽ കേവിഡ് ബാധിച്ച് മരിച്ചു . തിരുവല്ല തെങ്ങേലി മണലിത്തറ വീട്ടിൽ എബ്രഹാം കുര്യൻ ( സാബു-60 ) ആണ് മരണപ്പെട്ടത് .കോവിഡ് ബാധിതനായി മിശരിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു. ഭാര്യ: ജെസി (ഫർവാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നഴ്സ്). മക്കൾ: ജിത്തു, ജിതിൻ. മരുമകൾ: റിങ്കി ജിത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ