കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ച 1,179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 192,031 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,542 പരിശോധനകളാണ് ഇന്നലെ നടന്നത്.
വിവിധ ആശുപത്രികളിൽ കോവിഡ് ചികത്സലായിരുന്നു രണ്ടുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,085 ആയി. 946 പേരാണു ഇന്നലെ രോഗ മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 180,155 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 10,791 പേരും തീവ്ര പരിചരണത്തിൽ 157 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ