കുവൈറ്റ് സിറ്റി : രാജ്യത്ത് ശനിയാഴ്ച 844 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 189,890 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,704 പരിശോധനകളാണ് ഇന്നലെ നടന്നത്.
വിവിധ ആശുപത്രികളിൽ കോവിഡ് ചികത്സലായിരുന്നു ആറുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,078 ആയി. 1,064 പേരാണ് ഇന്നലെ രോഗ മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 178,197 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 10,615 പേരും തീവ്ര പരിചരണത്തിൽ 158 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ