+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് സഹായം തേടി

ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അഥര്‍വ് ചിഞ്ചുവഡക്കയെ (19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു.ഞായറാഴ്ച വൈകിട്ടാണ് അഥര്‍വിനെ അവസാനമായി
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് സഹായം തേടി
ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അഥര്‍വ് ചിഞ്ചുവഡക്കയെ (19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു.ഞായറാഴ്ച വൈകിട്ടാണ് അഥര്‍വിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വീട്ടില്‍ നിന്നു ഡോഗ് ഫുഡ് വാങ്ങാന്‍ പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗണ്‍ കണ്ണുകളും ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റ്‌സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ 6JVD754 വാഹനത്തിലാണ് അഥര്‍വ് പുറത്തേക്കു പോയത്.

സാന്‍റാക്രൂസിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.സംശയാസ്പദമായ സാഹചര്യത്തിലാണു കാണാതായതെന്നു പോലീസ് പറയുന്നു.

പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥര്‍വിനെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ (510 790 6800) നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍